ഹെപ്പറ്റൈറ്റിസ് സി
സംബന്ധിച്ച്
കൂടുതൽ അറിയൂ

ഞാൻ സുഖമായിരിക്കുന്നു
പരിശോധിക്കുക
ചികിത്സിച്ച്‌
ഭേദപ്പെടുത്തുക

ഹെപ്പറ്റൈറ്റിസ്‌ സി-യ്ക്ക്‌ വാക്സിൻ ഇല്ല, എന്നാൽ ചികിത്സ ഉണ്ട്‌1

ഹെപ്പറ്റൈറ്റിസ്‌ സി കരൾ തകരാറിലാകുവാനും കരൾ കാൻസറിനും കാരണമാകും2

ചികിത്സയ്ക്ക്‌ ഹെപ്പറ്റൈറ്റിസ്‌ സി വൈറസിനെ ഇല്ലാതാക്കാൻ കഴിയും3

കരളിന്‍റെ പ്രാധാന്യം4

കരൾ നിങ്ങളുടെ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവവും, നല്ല ആരോഗ്യത്തിന്‌ പ്രധാനവുമാണ്‌. കരൾ 500 ലധികം പ്രവർത്തനങ്ങൾ ചെയ്യുന്നു, ഇതിൽ ഉൾപ്പെടുന്നവയാണ്‌:

  • പിത്തരസം ഉത്പാദനം, ദഹന സമയത്ത്‌ കൊഴുപ്പ്‌ വിഘടിക്കുവാൻ സഹായിക്കുന്നത്‌.
  • കൊഴുപ്പ്‌ ശരീരത്തിൽ എത്തിക്കാൻ സഹായിക്കുന്ന കൊളസ്ട്രോളിന്‍റെയും പ്രത്യേക പ്രോട്ടീനുകളുടെയും ഉത്പാദനം.
  • ബ്ലഡ്‌ പ്ലാസ്മയ്ക്കായി ചില പ്രോട്ടീനുകളുടെ ഉത്പാദനം.
  • അധിക ഗ്ലൂക്കോസിനെ ഗ്ലൈക്കോജനായി (ഊർജ്ജ സംഭരണം) പരിവർത്തനം ചെയ്യുന്നു.
  • ഗ്ലൂക്കോസ്‌, അമിനോ ആസിഡുകൾ എന്നിവയുടെ രക്തത്തിന്‍റെ അളവ്‌ നിയന്ത്രിക്കൽ.
  • വിവിധ മരുന്നുകളിലും ദോഷകരമായ വസ്തുക്കളിലും നിന്ന്‌ രക്തം ശുദ്ധീകരിക്കൽ.
  • ഹീമോഗ്ലോബിൻ പ്രോസസ്സ്‌ ചെയ്യലും ഇരുമ്പിന്‍റെ സംഭരണവും.
  • നിരവധി കട്ടപിടിക്കൽ ഘടകങ്ങൾ ഉൽപാദിപ്പിച്ച്‌ രക്തം കട്ടപിടിക്കൽ സഹായിക്കുന്നു.
  • ചില രോഗപ്രതിരോധ ഘടകങ്ങൾ ഉൽപാദിപ്പിച്ച്‌ രക്തപ്രവാഹത്തിൽ നിന്ന്‌ ബാക്ടീരിയകളെ നീക്കം ചെയ്യുന്നതിലൂടെ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.

എന്താണ്‌ ഹെപ്പറ്റൈറ്റിസ്‌?

“ഹെപ്പറ്റൈറ്റിസ്‌” എന്നാൽ കരൾ വീക്കം എന്നാണ്‌. അമിതമായ മദ്യപാനം, വിഷവസ്തുക്കൾ, ചില മരുന്നുകൾ, ചില രോഗാവസ്ഥകൾ എന്നിവ ഹെപ്പറ്റൈറ്റിസിന്‌ കാരണമാകും. എന്നിരുന്നാലും, ഹെപ്പറ്റൈറ്റിസ്‌ പലപ്പോഴും ബാധിക്കപ്പെടുന്നത്‌ ഒരു വൈറസ്‌ മൂലമാണ്‌2

എന്താണ്‌ ഹെപ്പറ്റൈറ്റിസ്‌ സി?

ഹെപ്പറ്റൈറ്റിസ്‌ സി ഒരു വൈറസാണ്‌, ഇതിനെ HCV എന്ന്‌ വിളിക്കുന്നു. HCV കരളിനെ ബാധിക്കുകയും ഹെപ്പറ്റൈറ്റിസിന്‌ കാരണമാവുകയും ചെയ്യും. ബാധിക്കപ്പെട്ട്‌ ആദ്യത്തെ 6 മാസത്തെയാണ്‌ അക്യൂട്ട്‌ ഹെപ്പറ്റൈറ്റിസ്‌ സി സൂചിപ്പിക്കുന്നത്‌.2 അക്യൂട്ട്‌ HCV ബാധിച്ച ഏകദേശം 25% ആളുകൾ ഈ സമയത്ത്‌ പൂർണ്ണമായി സുഖം പ്രാപിക്കുന്നു.5 അക്യൂട്ട്‌ അണുബാധ വളരെ നേരിയതോതിലുള്ള ലക്ഷണങ്ങളാലോ അല്ലെങ്കിൽ ലക്ഷണങ്ങൾ ഇല്ലാതെയോ മുതൽ ആശുപത്രിവാസംആവശ്യമായ ഗുരുതരമായ അവസ്ഥ വരെ ആകാം.2 അക്യൂട്ട്‌ HCV ഉള്ള 75% ആളുകളിലും ദീർഘകാല അല്ലെങ്കിൽ വിട്ടുമാറാത്ത HCV വികസിക്കുന്നു. മരുന്നുകളുപയോഗിച്ച്‌ വിജയകരമായി ചികിത്സിച്ചില്ലെങ്കിൽ, വിട്ടുമാറാത്ത HCV കരൾ സിറോസിസ്‌ (വടുക്കൾ), കരൾ കാൻസർ, കരൾ പ്രവർത്തനം നിലയ്ക്കൽ എന്നിവയ്ക്ക്‌ കാരണമാകും.

ഇന്ത്യയിൽ HCV അണുബാധ എത്രത്തോളം കാണപ്പെടുന്നു?

ഇന്ത്യയിൽ ഏകദേശം 100 പേരിൽ ഒരാൾക്ക്‌ HCV ബാധിക്കാം. 2014 ൽ ഇന്ത്യയിൽ 2,88,000 പുതിയ HCV അണുബാധകൾ ഉണ്ടായതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ HCV സംബന്ധമായ മരണങ്ങൾ പ്രതിവർഷം 96,000 വരെ ഉയർന്നതായി കണക്കാക്കപ്പെടുന്നു.6-8

HCV നിങ്ങളുടെ കരളിനെ എങ്ങനെ ബാധിക്കുന്നു?

HCV കൊണ്ടുള്ള രോഗങ്ങളുടെ കോഴ്സ്‌

ആരോഗ്യമുള്ള കരൾ

ആരോഗ്യകരമായ കരളിന്‌ കേടുപാടുകൾ സംഭവിക്കുമ്പോഴെല്ലാം വളരാനോ പുനരുജ്ജീവിപ്പിക്കാനോ കഴിയും. ഇത്‌ നിങ്ങളുടെ രക്തം ശുദ്ധീകരിക്കാനും പോഷകങ്ങൾ പ്രോസസ്സ്‌ ചെയ്യാനും അണുബാധകൾക്കെതിരെ പോരാടാനും പ്രവർത്തിക്കുന്നു.2,9

ഫൈബ്രോസിസ

കരൾ രോഗത്തിൽ, ബാധിക്കപ്പെട്ട കരളിൽ വടു ഉണ്ടാകുവാൻ തുടങ്ങുന്നു. ഈ വടു ടിഷ്യു വളരുകയും ആരോഗ്യകരമായ കരൾ ടിഷ്യുവിനെ മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയെ ഫൈബ്രോസിസ്‌ എന്ന്‌ വിളിക്കുന്നു. ഈ ഘട്ടത്തിൽ, നിങ്ങളുടെ കരൾ ആരോഗ്യകരമായ അവസ്ഥയിലെന്നപോലെ പ്രവർത്തിക്കില്ല.9

സിറോസിസ്‌

കരളിന്‍റെ വടുക്കളാണ്‌ സിറോസിസ്‌, കഠിനമായ വടു ടിഷ്യു മൃദുവായ ആരോഗ്യകരമായ ടിഷ്യുവിനെ മാറ്റിസ്ഥാപിക്കുന്നു. ഈ ഘട്ടത്തിൽ സിറോസിസ്‌ ചികിത്സിച്ചില്ലെങ്കിൽ, അത്‌ ശരിയായി പ്രവർത്തിക്കാൻ കഴിയില്ല, ഇത്‌ കരൾ തകരാറിലേക്ക്‌ നയിച്ചേക്കാം.9

കാർസിനോമ

ഹെപറ്റൊസെല്ലുലാർ കാർസിനോമ (HCC) അല്ലലലെങ്കിൽ കരൾ കാൻസർ പ്രാഥമിക കരൾ കാൻസറിന്‍റെ ഏറ്റവും സാധാരണമായ തരമാണ്‌. കരളിൽ ആരംഭിക്കുന്ന ക്യാൻസറിനെ പ്രാഥമിക കരൾ കാൻസർ എന്ന്‌ വിളിക്കുന്നു. കരളിലെ അനാരോഗ്യകരമായ കോശങ്ങളുടെ വളർച്ചയും വ്യാപനവുമാണ്‌ ഇത്‌.10

ഹെപ്പറ്റൈറ്റിസ്‌ സി ബാധിക്കുവാൻ സാധ്യതയുള്ളത്‌ ആർക്കെല്ലാം?

രോഗം ബാധിച്ച വ്യക്തിയിൽ നിന്നുള്ള രക്തം നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നത്‌ വഴി നിങ്ങൾക്ക്‌ ഹെപ്പറ്റൈറ്റിസ്‌ സി ബാധിക്കാം. നിങ്ങൾക്ക്‌ ഇത്‌ സംഭവിക്കുവാൻ സാധ്യതയുള്ളത്‌:

രോഗം ബാധിച്ച വ്യക്തിയുമായി മരുന്ന്‌ സൂചികൾ പങ്കിടുക.2,11-13

ഹെപ്പറ്റൈറ്റിസ്‌ സി അല്ലെങ്കിൽ മറ്റ്‌ അണുബാധകൾക്കായി രക്തം പതിവായി പരിശോധിക്കാത്ത 2001 ന്‌ മുമ്പ്‌ രക്തം പകർന്നു ലഭിച്ചവർ.1,2,11-13

ഹെപ്പറ്റൈറ്റിസ്‌ സി ഉള്ള അമ്മയിൽ ജനിച്ചവർ ആണെങ്കിൽ (അമ്മയിൽ നിന്നും കുട്ടികളിലേക്ക്‌ പകരാൻ 5% സാധ്യത).1,2,11-13

രോഗബാധിതനായ വ്യക്തിയിൽ ഉപയോഗിച്ചതും അണുവിമുക്തമാക്കാത്തതുമായ ഉപകരണങ്ങൾ ഉപയോഗിച്ച്‌ ടാറ്റൂ ചെയ്യുകയോ കുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ.1,2,11-13

രോഗം ബാധിച്ച വ്യക്തിയിൽ ഉപയോഗിച്ച ഒരു സൂചി കൊണ്ട്‌ അബദ്ധത്തിൽ കുത്തുകയാണെങ്കിൽ.1,2,11-13

രോഗം ബാധിച്ച വ്യക്തിയുടെ റേസർ അല്ലെങ്കിൽ ടൂത്ത്‌ ബ്രഷ്‌ ഉപയോഗിക്കുകയാണെങ്കിൽ.1,2,11

എപ്പോഴെങ്കിലും ഹീമോഡയാലിസിസ്‌ നടത്തിയിട്ടുണ്ട്‌.2,12

എപ്പോഴെങ്കിലും ജയിലിൽ കിടക്കേണ്ടിവരുകയോ അല്ലെങ്കിൽ ജോലി ചെയ്യുകയോ ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിൽ.2,12

അപൂർവ്വമായി, ഹെപ്പറ്റൈറ്റിസ്‌ സി ലൈംഗിക ബന്ധത്തിലൂടെ പകരുവാനുള്ള സാധ്യതയുണ്ട്‌.1,2,11-13

പൊതുവായ ഭക്ഷണക്രമ നിർദ്ദേശം

നിങ്ങളുടെ ഭക്ഷണക്രമത്തിൽ പതിവായും സമതുലിതവുമായും ഇനിപ്പറയുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം:14

  • തവിടുകളയാത്ത ധാന്യ ആഹാരങ്ങളും ധാന്യങ്ങളും.
  • മാംസം, മത്സ്യം, കശുവണ്ടി, മുട്ട, ക്ഷീരഉത്പന്നങ്ങൾ തുടങ്ങി ആവശ്യത്തിന്‌ പ്രോട്ടീൻ ഭക്ഷണങ്ങൾ.
  • ധാരാളം പച്ചക്കറികളും പഴങ്ങളും.
  • ധാരാളം വെള്ളം (ഒരു ദിവസം കുറഞ്ഞത്‌ 6 മുതൽ 8 ഗ്ലാസ്‌ വരെ).

ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുക അല്ലെങ്കിൽ ഒഴിവാക്കുക:

  • ഭക്ഷണത്തിൽ അധിക ഉപ്പ്‌, പഞ്ചസാര, കൊഴുപ്പ്‌.
  • മദ്യപാനം.

ഹെപ്പറ്റൈറ്റിസ്‌ സി എങ്ങനെ വ്യാപിക്കുന്നില്ല?

രോഗബാധിതനായ വ്യക്തിയുടെ കയ്യിൽ പിടിക്കുകയോ അല്ലെങ്കിൽ ഷേഖാൻഡ്‌ നൽകുകയോ ചെയ്യുന്നതിലൂടെ1,15,16

മുലപ്പാൽ, ഭക്ഷണം അല്ലെങ്കിൽ വെള്ളം വഴി1-15

ചുമ, തുമ്മൽ1-16

നീന്തൽക്കുളങ്ങളുടെയും നീരാവിയിലുള്ള സ്നാനത്തിന്‍റെയും പങ്കിട്ട ഉപയോഗം1-16

കെട്ടിപ്പിടിക്കുക, ചുംബിക്കുക, ഗാഢാലിംഗനം1-16

ഒരേ പാത്രങ്ങളും കത്തികളും പങ്കിടൽ, ഒരേ ഗ്ലാസിൽ നിന്ന്‌ കുടിക്കൽ1-16

ടോയ്‌ലറ്റുകളും കുളിമുറിയും പങ്കിടൽ1-16

വസ്ര്തങ്ങൾ പങ്കിടൽ1-16

എനിക്ക്‌ HCV ഉണ്ടെങ്കിൽ ഞാൻ എങ്ങനെ അറിയും?

നിങ്ങൾക്ക്‌ HCV ഉണ്ടോ എന്ന്‌ അറിയാനുള്ള ഏക മാർഗം പരിശോധിക്കുക എന്നതാണ്‌. രണ്ട്‌ തരം പരിശോധനകൾ ഉപയോഗിച്ച്‌ ഡോക്ടർമാർ HCV നിർണ്ണയിക്കുന്നു.2,11

  • a. രോഗപ്രതിരോധ സംവിധാനം നിർമ്മിച്ച ആന്‍റിബോഡികൾ- പ്രോട്ടീനുകൾക്ക്‌ വൈറസിനോടുള്ള പ്രതികരണം പരിശോധിക്കുക രക്ത പരിശോധന.
  • b. വൈറസ്‌ തന്നെ നിർമ്മിച്ച RNA എന്ന പദാർത്ഥത്തിനായുള്ള പരിശോധന.2-11

ആന്‍റിബോഡി പരിശോധന നെഗറ്റീവ്‌ ആയുള്ള മിക്ക ആളുകൾക്കും HCV അണുബാധയില്ല, ആയതിനാൽ അധിക പരിശോധന ആവശ്യമില്ല.11

നിരാകരണം:

ഇവിടെ പ്രസിദ്ധീകരിച്ച ഉള്ളടക്കം ഹെപ്പറ്റൈറ്റിസിനെ കുറിച്ചുള്ള വിവരങ്ങളുടെയും അറിവിന്റെയും മെച്ചപ്പെടുത്തലിനു വേണ്ടിയുള്ളതാണ്. ഏതെങ്കിലും മൂന്നാം കക്ഷിയുടെ റഫറൻസ് കൂടാതെ/ അല്ലെങ്കിൽ ലിങ്ക് എന്നിവ മൈലാന്റെ അംഗീകാരമോ വാറന്റിയോ ഉൾക്കൊള്ളുന്നില്ല. ഇവിടെ അടങ്ങിയിരിക്കുന്ന വിവരങ്ങൾ കൃത്യവും കാലികവുമാണെന്ന് ഉറപ്പുവരുത്താൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും, മൈലാൻ ഒരു പ്രാതിനിധ്യവും നൽകുന്നില്ല അല്ലെങ്കിൽ ഇവിടെ വിവരിച്ചിരിക്കുന്ന ഉള്ളടക്കത്തിലൂടെ പ്രചരിപ്പിക്കുന്ന ഏതെങ്കിലും വിവരങ്ങളുടെ കൃത്യതയ്ക്ക് യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നില്ല മാത്രമല്ല ഇവിടെ നൽകിയിരിക്കുന്ന ഏതെങ്കിലും വിവരങ്ങളുടെ ഉപയോഗത്തിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും പിശക്, ഒഴിവാക്കൽ, അനന്തരഫലങ്ങൾ - നിയമപരമോ അല്ലാത്തതോ ആയവ, എന്നിവയ്ക്കായി അതിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും ബാധ്യതകൾ എന്നിവ വ്യക്തമായി നിരാകരിക്കുന്നതുമാണ്.

ഹെപ്പറ്റൈറ്റിസിനെ കുറിച്ച് കൂടുതൽ അറിയുവാനായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. നിങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുവാൻ ഏറ്റവും നല്ല വ്യക്തി നിങ്ങളുടെ ഡോക്ടർ ആണ്. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ നിങ്ങളുടെ ഡോക്ടർ നൽകുന്ന വൈദ്യോപദേശത്തിന് പകരമാകില്ല.

References:

  1. 1. NHS Hepatitis C Symptoms. Available from: http://www.nhs.uk/Conditions/Hepatitis-C/Pages/Symptoms aspx. Accessed on 22nd February 2015.
  2. 2. CDC, Hepatitis C General information. Available from: http://www.cdc.gov/hepatitis/HCV/PDFs/HepCZGeneralFactSheet.pdf. Accessed on 22nd March 2015.
  3. 3. Treatment of Hepatitis C Up to date. Available at https://www.uptodate.com/contents/hepatitis-c-beyond-thebasics#H17555986. Accessed on 17th Dec 2018.
  4. 4. Health library. Liver Anatomy and Functions. Johns Hopkins Medicine. Available at https://www.hopkingmedicine.org/healthbrary/conditions/liverbillary_and_pancreatic_disorders/liver_anatomy_and_functions_85,P00676. Accessed on 26th Dec. 2018.
  5. 5. Behzad Hajarizadeh, Jason Grebely. Gregory J. Dore. Epideminology and natural history of HCV infection. Nat Rev Gastroentrola Hepatol 2013;10(9):553-62.
  6. 6. Puri P. Anand AC, Saraswat VA, Acharya SK, Dhiman RK, Aggrawal R. et. at. Consensus Statement of HCV Task Force of the Indian National Association for Study of the Liver (NASL). Part I: Status Report of HCV infection in India. J Clin Exp. Hepatol 2014;4(2):106-116.
  7. 7. Dhiman RK. Future of therapy for Hepatitis C in India. A matter of Accessibility and Affordibility ? J Clin Exp Hepatol 2014:4(2) 85-6.
  8. 8. Amirthalingam R and Pavalakodi VN. Prevalence of HIV 1, HCV and HBV infections among inhabitants in Chennai City at Hi-tech Center, Tamil-Nadu-India Medical Science 2013;3(8)24-28.
  9. 9. The progression of Liver Disease. American Liver Foundation. Available at https://liverfoundation.org./forpatients/about the-river/the-progression-of-river-disease/#1503432164252-f19f7e9c-0374. Accessed on 20th Dec 2018.
  10. 10. Liver Cancer American Liver Foundation. Available at https://liverfoundation.org/for/patients/about-the-river/disease-of the liver/liver-cancer/ Accessed on 20th Dec 2018.
  11. 11. Chopra S. Patient education: Hepatitis C (Beyond the Basics) Up To Date. Available from http://www.uptodate.com/contents/hepatitis-c-beyond-the basics. Accessed on 22nd March 2015.
  12. 12. NIH. What I need to know about Hepatitis C. Available from http://www.niddk.nih.gov/health/information/health - topics/liver-disease/hepatitis-c-Pages/ez.aspx. Accessed on 22nd March 2014.
  13. 13. CDC Hepatitis C Information for the Public. Available from : http://www.cdc.gov/hepatitis/c/cfaq.htm.
  14. 14. Viral Hepatitis, Diet and Nutrition: Entire Lesson. United States Department of Veterans Affairs. Available at https://www.hepatitis.va.gov/patient/daily/diet/single-page.asp. Accessed on 26th Dec 2018.
  15. 15. Hepatitis C. Key Facts World Health Organization, Retrieved from https://www.who.int/news-room/factsheets/detail/hepatitis-c. Accessed on 11th Dec 2018.
  16. 16. How hepatitis C is not transmitted. Hepatitis C: Transmission and prevention. infohep. Available at http://www.infohep.org/How-hepatitis-C-is-not-transmitted/page/2620968. Accessed on 11th Dec. 2018.